തെന്നിന്ത്യൻ യുവതാരങ്ങളിലെ മുൻനിരക്കാരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഒരുമിച്ച് അഭിനയിച്ച സിനിമകൾക്ക് ശേഷം, ഇരുവരും പ്രണയത്തിലാണന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമായി. പൊതു പരിപാടികളിലും യാത്രകളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും, പരസ്പരം പിന്തുണ അറിയിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ഊർജം നൽകിയിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെ ഇരുവരും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. സ്വകാര്യജീവിതത്തെക്കുറിച്ച് മൗനം പാലിക്കുന്നതാണ് ഇരുവരുടെയും നിലപാട്. അതിനാൽ തന്നെ, പ്രചരിക്കുന്ന പ്രണയ–വിവാഹ വാർത്തകൾ ആരാധകർ കൗതുകത്തോടെയും പ്രതീക്ഷയോടെയും മാത്രമാണ് സ്വീകരിക്കുന്നത്. രശ്മികയും വിജയ് ദേവരകൊണ്ടയും 2026 ൽ വിവാഹിതരാകുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2026 ഫെബ്രുവരി 26 ന് ഉദയ്പൂരിലെ ഒരു പൈതൃക കൊട്ടാരത്തിൽ രശ്മികയും വിജയും വിവാഹിതരാകുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളും അവിടെ നടക്കും.