ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ അലട്ടിയിരുന്നു.

നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാലിദ സിയയെ ഡിസംബർ 11-നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി അവരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.