മധുവിധു മടക്കം ദുരന്തമായി; ഗനവിക്ക് പിന്നാലെ സൂരജും യാത്രയായി
ബെംഗളൂരു: ഒരു നടുക്കമായി മാറിയിരിക്കുകയാണ് ഗനവിയുടെയും സൂരജിന്റെയും വേർപാട്. വിവാഹജീവിതത്തിന്റെ നൂലറ്റുപോകും മുൻപേ ഇരുവരും മരണത്തിന് കീഴടങ്ങിയ വാർത്ത വേദനയോടെയാണ് നാട് കേട്ടത്. കഴിഞ്ഞ ദിവസം സ്വയം ജീവനൊടുക്കിയ ഗനവിയുടെ ചിതയടങ്ങും മുൻപേ ഭർത്താവ് സൂരജിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആർഭാടപൂർവ്വം നടന്ന വിവാഹത്തിന് ശേഷം പത്തുദിവസത്തെ ശ്രീലങ്കൻ യാത്ര കഴിഞ്ഞു മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും മരണം കവർന്നത്. മകന്റെ വിയോഗവാർത്തയ്ക്കിടെ മാതാവ് ജയന്തി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.