സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ.  1,04,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഡിസംബർ 23-ന് സ്വർണവില ഒരു പവന് ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടതിന് ശേഷം വിപണി ഇതുവരെ താഴോട്ട് ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പവൻ വിലയിൽ 5000 രൂപയുടെ വർധനവാണ് ഉണ്ടായത്. 

ഒരു ഗ്രാം സ്വർണത്തിന് 12,945 രൂപയാണ് വില. ഇതിന് പുറമെ പണിക്കൂലി, അഞ്ച് ശതമാനം ജിഎസ്ടി (GST), ഹോൾമാർക്കിംഗ് ഫീസ് എന്നിവ കൂടി ചേരുമ്പോൾ ഉപഭോക്താക്കൾ വലിയൊരു തുക നൽകേണ്ടി വരും. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശയങ്ക കൂട്ടുകയാണ് പുതിയ നിരക്ക്. ഡിസംബർ ഒന്നിന് 95,680 രൂപയിൽ തുടങ്ങിയ വ്യാപാരം ഇന്ന്  1,04,440 രൂപയിൽ എത്തി നിൽക്കുകയാണ്.