നിർണായകമായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിന് തൊട്ടുമുമ്പ് വിവാദത്തിന് തിരികൊളുത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മുതിർന്ന നേതാക്കളുടെ കാൽക്കൽ തറയിൽ ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ഫോട്ടോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. 

ഈ ചിത്രത്തോടൊപ്പം ദിഗ്‌വിജയ് സിംഗ് എഴുതി, “ഈ ചിത്രം ഞാൻ ക്വോറ സൈറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇത് വളരെ ശ്രദ്ധേയമാണ്. ആർ‌എസ്‌എസിന്റെ ഒരു താഴേത്തട്ടിലുള്ള വളണ്ടിയറും ജനസംഘത്തിന്റെ @BJP4India പ്രവർത്തകനുമായ ഒരാൾ എങ്ങനെയാണ് നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്നുകൊണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആയത്. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയ റാം.”