ബംഗ്ലാദേശിലെ പ്രശസ്ത റോക്ക് സംഗീതജ്ഞൻ ജെയിംസിന്റെ സംഗീത നിശയ്ക്ക് നേരെ ഇസ്ലാമിസ്റ്റ് ആൾക്കൂട്ടത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി വൈകി നടന്ന അക്രമത്തെത്തുടർന്ന് പരിപാടി നിർത്തിവെച്ചു. അക്രമത്തിൽ കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഫരീദ്പൂർ ജില്ലാ സ്കൂളിന്റെ 185-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി അക്രമം ഉണ്ടായത്. ‘നഗർ ബാവുൾ’ എന്ന പേരിൽ അറിയപ്പെടുന്ന ജെയിംസ് ബംഗ്ലാദേശിലെ ഏറ്റവും വലിയ റോക്ക് സ്റ്റാറായാണ് പരിഗണിക്കപ്പെടുന്നത്.



