ദിവസങ്ങളായുള്ള ആശങ്കൾക്കിടയിൽ ഒടുവിൽ ഇന്നലെയാണ് എല്ലാവരെയും ഞെട്ടിച്ച് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡിലേക്ക് കടന്നത്. ഒരു ലക്ഷവും കടന്നാണ് സ്വർണ്ണവിപണിയിലെ കുതിച്ചുചാട്ടം ഉണ്ടായത്. എന്നാൽ രണ്ടാം ദിനവും നിരക്കുകൾ ഉയർത്തി പുതിയ ഉയരിത്തിലേക്ക് കടക്കുകയാണ് വിപണി. 280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3480 രൂപയാണ് സ്വർണവിലയിൽ വർദ്ധിച്ചത് എന്നും ശ്രദ്ധേയമാണ്. ഇതോടെ 1,01,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 12,735 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്ത വില.