സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇതാ ഒരു സുവർണ്ണാവസരം. ധനകാര്യ മന്ത്രാലയത്തിലെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിരവധി തസ്തികകളിലേക്ക് മന്ത്രാലയം നിയമനം പ്രഖ്യാപിച്ചു. ഈ തസ്തികകളിൽ പ്രതിമാസം ₹70,000 മുതൽ ₹1.5 ലക്ഷം വരെ ശമ്പളം ലഭിക്കും. ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പിന്റെ (DEA) കീഴിലാണ് ഈ നിയമനം നടത്തുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ, ബജറ്റ്, സാമ്പത്തിക വിപണികൾ, അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലായി ആകെ 57 തസ്തികകളിലേക്ക് നിയമനം നടത്തും. നയരൂപീകരണവും വിവിധ പദ്ധതി സംബന്ധമായ ജോലികളും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ നിയമനങ്ങളുടെ ലക്ഷ്യം.