ദിവസങ്ങളായുള്ള ആശങ്കൾക്കിടയിൽ ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു… സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്. ഒരു ലക്ഷവും കടന്നാണ് സ്വർണ്ണവിപണിയിലെ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാവിലെയും വൈകുന്നേരവുമായി 1460 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് മാത്രം 1760 രൂപ കൂടി പവന് വർദ്ധിച്ചത്. ഇതോടെ 1,01,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്ത വില.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.