ലണ്ടൻ: ലണ്ടനിലെ ലെയ്റ്റൺ അണ്ടർഗ്രൗണ്ട് സ്റ്റേഷനിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 16 വയസ്സുകാരി മരിച്ചു. ഡിസംബർ 15ന് ട്രാക്കിലുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഡെയ്സി ഹൗസ് ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
മാസങ്ങൾക്ക് മുൻപ് ഇതേ സ്റ്റേഷനിൽ മറ്റൊരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മകൾ മികച്ച വ്യക്തിത്വത്തിനുടമയും ബുദ്ധിമതിയുമായിരുന്നുവെന്ന് കുടുംബം ഓർമക്കുറിപ്പിൽ അനുസ്മരിച്ചു.



