സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ 480 രൂപ കുറഞ്ഞ വിപണി ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഡിസംബർ 15ന് ഈ മാസത്തെ ഏറ്റവും ഉർന്ന നിരക്കിലായിരുന്നു സ്വർണവില. 99,280 രൂപയായിരുന്നു അന്നത്തെ വില.

ഒരുലക്ഷം തൊടുമോ ഒരു പവൻ്റെ വില എന്ന ആകാംക്ഷയിലായിരുന്നു ആഭരണപ്രേമികൾ. 98,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 12,000 രൂപയ്ക്ക് മുകളിലാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയും. 12,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.