എലപ്പുള്ളി ബ്രൂവറിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു നേരത്തെ പദ്ധതിക്കെതിരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം.ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വരുന്നതുമായി ബന്ധപ്പെട്ടാണ് ഒയാസിസ് കമ്പനിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. ബ്രൂവറി നിര്‍മ്മിക്കുന്നതിനായി എലപ്പുള്ളിയില്‍ 26 ഏക്കര്‍ സ്ഥലമാണ് ഒയാസിസ് കമ്പനി വാങ്ങിയത്.
ജലക്ഷാമം ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് വിഷയം വിവാദമായി മാറിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. പദ്ധതിക്കെതിരെ പഞ്ചായത്ത് സ്പെഷ്യല്‍ ഗ്രാമസഭകളും ചേര്‍ന്നിരുന്നു



