പലിശ നിരക്കുകൾ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തി ജപ്പാനിലെ കേന്ദ്ര ബാങ്ക്. വർഷങ്ങളായി തുടരുന്ന അൾട്രാ-ലൂസ് പണനയത്തിൽ നിന്ന് മറ്റൊരു വലിയ ചുവടുവയ്പ്പ് കൂടിയാണിത്. പണപ്പെരുപ്പവും വേതന വളർച്ചയും ഇപ്പോൾ ഉയർന്ന വായ്പാ ചെലവുകളെ പിന്തുണയ്ക്കാൻ ശക്തമാണെന്ന് നയരൂപീകരണക്കാർ വിശ്വസിക്കുന്നതിന്റെ സൂചനയാണിത്.

ജനുവരിക്ക് ശേഷമുള്ള ആദ്യ നിരക്കു വർധനവാണ് ബാങ്ക് ഓഫ് ജപ്പാൻ പ്രഖ്യാപിച്ചത്. ഇതോടെ ഹ്രസ്വകാല പോളിസി നിരക്ക് 0.5% ൽ നിന്ന് 0.75% ആയി ഉയർന്നു. ഈ തീരുമാനം വ്യാപകമായി പ്രതീക്ഷിച്ചിരുന്നതും കേന്ദ്ര ബാങ്കിന്റെ ബോർഡ് ഏകകണ്ഠമായി എടുത്തതുമാണ്.

പലിശ നിരക്കു വർധനയ്ക്കു ശേഷവും സാമ്പത്തിക സാഹചര്യങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണയായി തുടരുമെന്ന് ബാങ്ക് ഓഫ് ജപ്പാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. “നയമാറ്റത്തിനു ശേഷവും യഥാർത്ഥ പലിശനിരക്കുകൾ ഗണ്യമായി നെഗറ്റീവ് ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും,” ബാങ്ക് അറിയിച്ചു.