സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞ് 98,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 98,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.
അതേസമയം ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 12,300 രൂപയിലെത്തി. ഒരു പവൻ്റെ വില ഒരുലക്ഷം തൊടുമോ എന്ന ആകാംക്ഷയിലായിരുന്നു ആഭരണപ്രേമികൾ.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.



