ഊർജ്ജം മുതൽ ഫാഷൻ വരെയുള്ള വിവിധ മേഖലകളിൽ ആധിപത്യം പുലർത്തുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 കുടുംബങ്ങളുടെ പുതിയ പട്ടിക ബ്ലൂംബെർഗ് പുറത്തുവിട്ടു. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നാമം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബമാണ്. ആഗോള സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ആ പത്ത് വമ്പൻ കുടുംബങ്ങൾ ഇവരാണ്:
513.4 ബില്യൺ ഡോളർ ആസ്തിയുള്ള വാൾട്ടൺ കുടുംബമാണ് പട്ടികയിൽ ഒന്നാമത്. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടിന്റെ ഉടമകളാണിവർ. ഇതാദ്യമായാണ് ഒരു കുടുംബത്തിന്റെ സമ്പത്ത് അര ട്രില്യൺ ഡോളർ കടക്കുന്നത്. ലോകമെമ്പാടുമായി 10,700-ലധികം സ്റ്റോറുകൾ ഇവർക്കുണ്ട്.



