ഇന്ത്യൻ ഫുട്ബോൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ലയണൽ മെസ്സിയുടെ പര്യടനത്തിനായി കോടികൾ ചെലവാക്കുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യൻ പ്രതിരോധ താരം സന്ദേഷ് ജിങ്കൻ. രാജ്യത്തെ ഫുട്ബോൾ ആവാസവ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും ഇന്ത്യയിൽ ഫുട്ബോളിനായി നിക്ഷേപം നടത്താൻ ആർക്കും താല്പര്യമില്ലെന്നും ജിങ്കൻ ഇൻസ്റ്റാഗ്രാമിലൂടെ വിമർശിച്ചു.

കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മെസ്സി നടത്തിയ മൂന്ന് ദിവസത്തെ പര്യടനം വലിയ ജനശ്രദ്ധ നേടിയിരുന്നു. ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു. ഈ ആവേശം കാണുമ്പോൾ ഇന്ത്യക്കാർ ഫുട്ബോളിനെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാകുന്നുണ്ടെന്നും എന്നാൽ സ്വന്തം രാജ്യത്തെ താരങ്ങളെ പിന്തുണയ്ക്കാൻ ആർക്കും താല്പര്യമില്ലെന്നും ജിങ്കൻ കുറ്റപ്പെടുത്തി.