പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങളിലെ അവസാനത്തെ പ്രധാന പരിപാടി ലോകമെമ്പാടുമുള്ള തടവുകാർക്കായിട്ടാണ് സമർപ്പിച്ചിരുന്നത്. ഈ തടവുകാർക്ക് കഴിഞ്ഞയാഴ്ച ഒരു അസുലഭ ഭാഗ്യവും ലഭിച്ചു, ലെയോ പതിനാലാമൻ മാർപാപ്പയെ കാണാൻ സാധിച്ചു എന്നതാണ് അത്.

സ്പെയിനിലെ വലൻസിയയിലെ ജയിൽ ശുശ്രൂഷാ ഡയറക്ടറായ വിക്ടർ അഗ്വാഡോ, ഒരു കൂട്ടം തടവുകാരോടൊപ്പം റോമിലെത്തിയിരുന്നു. അവരിൽ പലരും 12 വർഷത്തിലേറെയായി ജയിലുകളിൽ കഴിഞ്ഞവരാണ്. പ്രത്യേക അനുമതിയോടെ, അവർക്ക് യാത്ര ചെയ്യാനും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞു. തടവിലാക്കപ്പെട്ടവരുടെ ജീവിതത്തെ എന്നെന്നേക്കുമായി അടയാളപ്പെടുത്തുന്ന തീവ്രവും വൈകാരികവും ആത്മീയവുമായ യാത്രയായിരുന്നു ഇത്. തടവുകാർ, സന്നദ്ധപ്രവർത്തകർ, ചാപ്ലിൻ എന്നിവരുൾപ്പെടെ വലൻസിയയിൽ നിന്നുള്ള ആകെ 13 പേർ അടങ്ങുന്നതായിരുന്നു സംഘം.

ഇറ്റലിയിലുടനീളമുള്ള ഏകദേശം 62,000 തടവുകാരെ ശുശ്രൂഷിക്കുന്ന 230 വൈദികരെ ഏകോപിപ്പിക്കുന്നതിനായി നേപ്പിൾസിലെ സെക്കൻഡിഗ്ലിയാനോ ജയിലിൽ 23 വർഷക്കാലം തടവുകാരെ സേവിച്ച – ഇറ്റാലിക്കാരനായ ഫാ. റാഫേൽ ഗ്രിമാൽഡിയും ഈ ചരിത്ര ജൂബിലിയിൽ പങ്കെടുത്തു.