തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷവെച്ച രണ്ട് കോർപ്പറേഷനുകളാണ് തിരുവനന്തപുരവും തൃശൂരും. ഇതിൽ തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നഗരസഭ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം കടക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല. ആകെയുള്ള 101 ഡിവിഷനുകളിൽ 50 ഡിവിഷനുകൾ മാത്രമേ നേടിയിട്ടുള്ളു വിഴിഞ്ഞത്ത് സ്ഥാനാർഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവെച്ചു. . കോർപറേഷൻ ഭരിക്കാൻ വേണ്ടതാകട്ടെ 51 സീറ്റും.
തിരുവനന്തപുരത്ത് 50 സീറ്റുകളിൽ വിജയിച്ച എൻഡിഎ അധികാരം ഉറപ്പിച്ചെങ്കിലും ഇന്ത്യാ സഖ്യം ഒരുമിച്ചാൽ ബിജെപിയ്ക്ക് ഭരണം ലഭിക്കാത്ത അവസ്ഥയുണ്ടാകും.
ഇടതുപക്ഷം 29 സീറ്റിലാണ് കോർപറേഷനിൽ വിജയിച്ചത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമായ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചാൽ 48 സീറ്റാകും. ഇവർ രണ്ട് സ്വതന്ത്രരെ ഒപ്പം നിർത്തുകയും ചെയ്താൽ ഇവിടെ സാധ്യതകൾ മാറിമറിയും.കൂടാതെ വിഴിഞ്ഞത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡിവിഷൻ പിടിക്കാനായാൽ കോർപറേഷൻ ഭരിക്കാനുമാകും.
അതേസമയം നിലവിൽ 50 സീറ്റുകളുള്ള എൻഡിഎയ്ക്ക് ഒരു സ്വതന്ത്രനെ കൂടെ നിർത്താനായാൽ വിഴിഞ്ഞം തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തന്നെ കോർപറേഷൻ ഭരിക്കാനാകും.
ഇന്ത്യ സഖ്യത്തിലേക്ക് സാധ്യതകൾ എത്തിയാൽ മേയർ പദവി സ്വതന്ത്രന് ലഭിക്കാനാണ് സാധ്യത. ഇടതുപക്ഷത്തിൻ്റെ മേയറെ യുഡിഎഫോ, യുഡിഎഫിൻ്റെ മേയറെ എൽഡിഎഫോ അംഗീകരിക്കാൻ സാധ്യത കുറവാണ്. സ്വതന്ത്ര സ്ഥാനാർഥികളായി ജയിച്ച പാറ്റൂർ രാധാകൃഷ്ണനും കോൺഗ്രസ് വിമതൻ സുധീഷ് കുമാറിനുമാകും ഇത്തരമൊരു ഘട്ടമെത്തിയാൽ നറുക്കുവീഴുക.
എന്തായാലും തിരുവന്തപുരം കോര്പറേഷൻ ഭരണം ആർക്കു എന്ന് ഉറപ്പിക്കുവാനുള്ള സമയം ആയിട്ടില്ല. സ്വാതന്ത്രക്കു കിട്ടിയ ഈ അമൂല്യ അവസരം അവർ വിട്ടുകളിക്കുകയില്ല.അപൂർവങ്ങളിൽ അപൂർവമായ ഇത്തരം അവസരം എങ്ങനെ ഒടുവിൽ എത്തിച്ചേരുക എന്നത് ഏവരും ആശങ്കയിലാണ്.



