ഉത്തർപ്രദേശിലെ ഡൽഹി-ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

മഥുര ജില്ലയിലെ യമുന എക്‌സ്‌പ്രസ് വേയുടെ ആഗ്ര–നോയിഡ കാരിയേജ് വേയിലാണ് പുലർച്ചെ 2 മണിയോടെ അപകടം സംഭവിച്ചത്. കനത്ത മൂടൽമഞ്ഞിനിടെ ആറ് ബസുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചതായി പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പ്രതികരിക്കാൻ സമയം ലഭിച്ചില്ല.