സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ വൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്. 640 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ മാത്രം കൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ കുറവ്.
80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇത് ആശ്വസിക്കാവുന്ന ഒരു ഇളവല്ല.
ഇന്നലെ സ്വർണവില വീണ്ടും 95,000 കടന്നിരുന്നു. 95,480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.11,935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.



