ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ വീണ്ടും റിമാൻഡിൽ. ഈ മാസം 18 വരെയാണ് റിമാൻഡ് ചെയ്തത്.കൊല്ലം വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്. ഡിസംബർ 8 ന് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. തുടർന്ന് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിലും എ പത്മകുമാറിനെ പ്രതി ചേർക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്നാണ് എസ് ഐ ടി യുടെ കണ്ടത്തിൽ. ഇതിനായുള്ള തെളിവുകളും എസ് ഐ ടി ക്ക് ലഭിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്ത സാഹചര്യത്തിൽ പത്മകുമാറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ് ഐ ടിയുടെ നീക്കം . ഇതിനായി അന്വേഷണസംഘം ഉടൻ കോടതിയെ സമീപിക്കും.



