കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ നടന്ന ഒരു പൊതു വധശിക്ഷയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ചൊവ്വാഴ്ച ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയതായി അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഏകദേശം 80,000 പേർ സാക്ഷ്യം വഹിച്ച ഈ വധശിക്ഷ നടപ്പാക്കിയത്, കൊല്ലപ്പെട്ടവർ ഉൾപ്പെട്ട കുടുംബത്തിലെ 13 വയസ്സുകാരനാണ്.