60 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസ് ഇഷ്യൂ ചെയ്ത ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കണമെന്നും ലണ്ടനിലേക്ക് പോകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. രാജ് കുന്ദ്രയുടെ പിതാവ് രോഗബാധിതനായതിനാലാണ് ഇരുവരും വിദേശത്തേക്ക് പോകാൻ അനുമതി തേടിയത്.
ബിസിനസുകാരനായ ദീപക് കോത്താരി ആരംഭിച്ച 60 കോടി രൂപയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് ദമ്പതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.



