രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സം​ഗ പരാതിയിൽ പ്രതികരണവുമായി  ഫെന്നി നൈനാൻ രംഗത്ത്. പരാതി പച്ചക്കള്ളമാണെന്നും പിന്നിൽ ​ഗൂഢാലോചനയെന്നും ആണ് ഫെന്നിയുടെ പ്രതികരണം. അതേസമയം പരാതി പറഞ്ഞ വ്യക്തിയെ അറിയില്ലെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു. യുവതി നൽകിയ ബലാത്സം​ഗ പരാതിയിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്ന് ആരോപിച്ചിരുന്നു.