ലൈംഗിക പീഡനക്കേസില്‍ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും, ഈ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് ഇങ്ങനെ ഒരു ആവശ്യമുന്നയിക്കുന്നതെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു.
രാഹുലിൻ്റെ ഈ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ അന്വേഷണ സംഘം എത്തി കെയർ ടേക്കറുടെ മൊഴിയെടുത്തിരുന്നു.



