ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് കാണാതായ വരനെ അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്ന് കണ്ടെത്തി. മാനസിക സമ്മർദ്ദം മൂലമാണ് വീട്ടിൽ നിന്ന് പോയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മറ്റെന്തെങ്കിലും കാരണങ്ങൾ ഇതിന് പിന്നിൽ ഇല്ലെന്നും ഇയാൾ വ്യക്തമാക്കി. നിലവിൽ, വരനെ സുരക്ഷിതമായി തിരിച്ചുകിട്ടിയതോടെ കുടുംബാംഗങ്ങളുടെയും വധുവിൻ്റെയും സന്തോഷവും തിരിച്ചെത്തി.
കഴിഞ്ഞ ആഴ്ചയാണ് മുസഫർനഗറിലെ ഖതൗലിയിൽ വെച്ച് മൊഹ്‌സിന്റെ വിവാഹം നടന്നത്. ആദ്യരാത്രിയിൽ, മുറിയിൽ കൂടുതൽ വെളിച്ചമുണ്ടെന്ന് പറഞ്ഞ വധു ചെറിയ ബൾബ് കൊണ്ടുവരാൻ മൊഹ്‌സിനോട് ആവശ്യപ്പെട്ടു. ബൾബ് എടുക്കാനായി മുറിയിൽ നിന്ന് പുറത്തിറങ്ങിയ മൊഹ്‌സിൻ പിന്നെ തിരിച്ചുവന്നില്ല.



