റാഞ്ചിയിൽ വിരാട് കോഹ്‌ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിന്ന് രോഹിത് ശർമ്മ പറഞ്ഞത് വെളിപ്പെടുത്തി സഹതാരം അർഷ്ദീപ് സിംഗ്. രോഹിത് പറഞ്ഞത് അറിയാനുള്ള ആരാധകരുടെ കൗതുകത്തെ പരിഹസിച്ചുകൊണ്ട് ഒരു ജനപ്രിയ ഇന്ത്യൻ മീം ഉപയോഗിച്ചാണ് അർഷ്ദീപ് മറുപടി നൽകിയത്. രോഹിത് ശർമ്മയുടെ വാക്കുകൾ നേരിട്ട് ആവർത്തിക്കുന്നത് അദ്ദേഹം ഒഴിവാക്കിയെങ്കിലും,താരത്തിന്റെ പരാമർശം ആരാധകരെ ചിരിപ്പിച്ചു.