തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും തള്ളിയിട്ടു ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് റിപ്പോർട്ട്.
മെഡിക്കൽ കോളജ് ആശുപ്രതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ശ്രീക്കുട്ടി സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിലാണ്. ഓക്സിജൻ സപ്പോർട്ട് തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു. തലച്ചോറിനേറ്റ പരുക്ക് ദേദമാകാൻ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
നവംബർ 2നാണ് യാത്രയ്ക്കിടെ പുകവലിച്ചതിനെ ചോദ്യം ചെയ്തതിന് ശ്രീക്കുട്ടിയെ പ്രതി സുരേഷ് കേരള എക്സ്പ്രസിൽ നിന്നും ചവിട്ടി പുറത്തിട്ടത്. സുരേഷ് നിലവിൽ റിമാൻഡിൽ ആണ്.വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്



