കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ടാറ്റ നഗര്‍ എക്‌സ്പ്രസിലെ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

ഇയാൾക്കു പുറമേ കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.