സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇന്നലെ1400 രൂപയാണ് ഒറ്റയടിക്ക് ഒരു പവൻ്റെ വിലയിൽ കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്ന് 640 രൂപകൂടി വർദ്ധിച്ചത്. ഇതോടെ രണ്ട് ദിവസത്തിനിടെ രണ്ടായിരം രൂപയിലധികം വർദ്ധനവാണ് വിപണിയിലുണ്ടായത് എന്നും ശ്രദ്ധേയമാണ്.
93,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,725 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.



