ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. താരത്തിന്റെ പിതാവിന്റെ അനാരോഗ്യം മൂലമാണ് വിവാഹം മാറ്റിവച്ചത്. സ്മൃതി മന്ദാനയും പലാഷ് മുച്ചലും ഇന്ന് വിവാഹിതരാകേണ്ടതായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ വളരെ ആഡംബരത്തോടെ ആഘോഷിച്ചിരുന്നു. ഹൽദി, സംഗീത് അടക്കമുള്ള ചടങ്ങുകളിലെ ദമ്പതികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സ്മൃതി മന്ദാനയുടെ പിതാവിന് സുഖമില്ലെന്നും വിവാഹം അനിശ്ചിതമായി നീട്ടിവെച്ചതായും മാനേജർ തുഹിൻ മിശ്രയാണ് സ്ഥിരീകരിച്ചത്. മെഹന്തി, ഹൽദി ചടങ്ങുകൾ ശനിയാഴ്ച നടന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇരുവരും വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ, പിതാവിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി.



