2025 ലെ മിസ്സ് യൂണിവേഴ്‌സ് കിരീടമണിഞ്ഞ ഫാത്തിമ ബോഷ്, തന്റെ സൗന്ദര്യത്തിനും ബുദ്ധിശക്തിക്കും മാത്രമല്ല, വിശ്വാസത്തിന്റെ ധീരമായ പരസ്യ പ്രഖ്യാപനത്തിനും വാർത്തകളിൽ ഇടം നേടി: ‘വിവ ക്രിസ്റ്റോ റേ!’ – ‘ക്രിസ്തു രാജൻ നീണാൾ വാഴട്ടെ’! മിസ്സ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അവർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു.

മെക്സിക്കോയുടെ ചരിത്രത്തിൽ വേരൂന്നിയതും അചഞ്ചലമായ കത്തോലിക്കാ ഭക്തിയുടെ പ്രതീകവുമായ ഈ വാചകം, ഫാത്തിമ ബോഷ് ആധുനിക ലോകത്തിന് നൽകുന്ന വലിയൊരു സന്ദേശം കൂടിയാണ്. തന്റെ വിജയത്തെ വിശ്വാസം പ്രകടിപ്പിക്കാനുള്ള ഒരു മികച്ച അവസരമായി അവൾ കരുതി. ഫാത്തിമ ബോഷിന്റെ ഈ സാക്ഷ്യം യഥാർഥ രാജാവ് യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല എന്ന ഓർമ്മപ്പെടുത്തലായി, അനേകർക്ക് പ്രചോദനമായി.