തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ശാ​ല ക​ണ്ണേ​റ്റു​മു​ക്കി​ന് സ​മീ​പം വ​ൻ തീ​പി​ടി​ത്തം. യൂ​ണി​വേ​ഴ്സ​ൽ ഫാ​ർ​മ​യെ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. പി​ന്നീ​ട് തീ ​മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. പോ​ലീ​സും അ​ഗ്നി​ശ​മ​നസേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ച്ചു. വീ​ടു​ക​ളി​ൽ നി​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും നീ​ക്കം ചെ​യ്തു.