യുദ്ധത്തിൽ മരണമടഞ്ഞവരെ പ്രത്യേകം അനുസ്മരിക്കുകയും വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ അഭ്യർഥിക്കുകയും ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. യുദ്ധത്താൽ മുറിവേറ്റ, വിവിധ പ്രദേശങ്ങളിൽ സമാധാനം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്ന എല്ലാത്തലങ്ങളിലുമുള്ള ആളുകൾക്കും പാപ്പ പ്രത്യേകം നന്ദിയർപ്പിച്ചു.
യുദ്ധത്തിലും ബോംബാക്രമണത്തിലും കൊല്ലപ്പെട്ട സാധാരണക്കാരും കുട്ടികളും പ്രായമായവരും രോഗികളുമായ എല്ലാവരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. വെടിനിർത്തൽ പ്രഖ്യാപിക്കാനും ചർച്ചകൾക്കായുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയും വേണമെന്നും പാപ്പ പറഞ്ഞു. അതേസമയം, ഫിലിപ്പൈൻസിൽ കഴിഞ്ഞ ദിവസമുണ്ടായ ഫങ്-വോങ് ചുഴലിക്കാറ്റിൽ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഏകദേശം 1.2 ദശലക്ഷം ആളുകളാണ് ഈ ദുരിതത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടത്.



