മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കുറ്റത്തിൽ എഫ്‌ഐആറും കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും. തങ്ങള്‍ക്കെതിരായ 60 കോടി രൂപയുടെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങള്‍ കോടതിയെ സമീപിച്ചത്. 

അതേസമയം പ്രതികാരം ചെയ്യുന്നതിനും ഭീമമായ ഒരു തുക തട്ടിയെടുക്കുന്നതിനുമുള്ള ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നും ആണ് താരങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകന്‍ പ്രശാന്ത് പി പാട്ടീല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദമ്പതികള്‍ വാദം മുന്നോട്ട് വച്ചത്.