ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്ര അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് ഭാര്യ ഹേമാമാലിനി. ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് താരം. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

‘സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കുള്ള അതിന്റെ ആവശ്യകതയ്ക്കും അർഹമായ ബഹുമാനം നൽകുക’ ഹേമാ മാലിനി കുറിച്ചു.