ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. പ്രധാന നഗരങ്ങൾ, സുരക്ഷ മേഖലകൾ എന്നിവടങ്ങളിൽ പോലീസും ബോംബ് സ്്ക്വാഡും പരിശോധനകൾ നടത്തും.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പരിശോധകൾ ബോംബ് സ്ക്വാഡിന്റെ ഉൾപ്പടെയുള്ള പരിശോധനകൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.കാസർകോട് അടക്കമുള്ള അതിർത്തി ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തുന്നു.



