ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്കായി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ വാനോളം പുകഴ്ത്തി മുൻ താര എസ് എസ് ബദ്രിനാഥ്. ജസ്പ്രീത് ബുംറയേക്കാൾ വിലപ്പെട്ട താരമാണ് വരുൺ ചക്രവർത്തിയെന്നാണ് ബദ്രിനാഥ് പറയുന്നത്.
ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവന്നതിനുശേഷം സ്പിന്നർ വ്യത്യസ്തമായ തലത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ബദ്രിനാഥിന് തോന്നുന്നു. “വരുൺ ചക്രവർത്തി ലോകത്തിലെ ഒന്നാം നമ്പർ ടി20 ബൗളറാണെന്ന് കണക്കുകൾ നമ്മോട് പറയുന്നു. ബുംറയെക്കാളും വിലപ്പെട്ടയാളാണ് അദ്ദേഹം. പവർപ്ലേയിലോ മിഡിൽ ഓവറിലോ പതിനെട്ടാം ഓവറിലോ റൺസ് ഒഴുകുമ്പോഴെല്ലാം അതു പ്രതിരോധിക്കാൻ വരുൺ തന്നെയാണ് ഏറ്റവും നല്ല ബൗളർ.



