സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങളുടെ സ്തംഭനം ശനിയാഴ്ച രാവിലെയും തുടരുന്നു. ഇന്നലെ ഡൽഹി വിമാനത്താവളത്തി 800-ൽ അധികം വിമാനങ്ങളാണ് കുടുങ്ങിയത്

എയർ ട്രാഫിക് കൺട്രോളിന്റെ ഫ്ലൈറ്റ് പ്ലാനിംഗ് പ്രക്രിയയിലെ ഒരു പ്രധാന ഘടകമായ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം (AMSS) തകരാറിലാക്കിയ പ്രശ്നം ക്രമേണ മെച്ചപ്പെട്ടു വരികയാണെന്നും എയർലൈൻ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.

പ്രതിദിനം 1,500-ലധികം വിമാന സർവീസുകളുള്ള ഡൽഹി വിമാനത്താവളത്തിൽ, വെള്ളിയാഴ്ച 800-ലധികം വിമാന സർവീസുകൾ വൈകുകയും 20 എണ്ണം റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് വ്യാപകമായ കുഴപ്പങ്ങൾ ഉണ്ടായി.