ഹ​രി​ദ്വാ​ര്‍: ഓ​ഹ​രി വി​പ​ണി​യി​ല്‍ ക​ന​ത്ത ന​ഷ്ടം നേ​രി​ട്ട​തി​നെ തു​ട​ര്‍​ന്ന് എൻജിനിയ​ര്‍ ജീ​വ​നൊ​ടു​ക്കി. കെ​മി​ക്ക​ല്‍ എ​ൻജി​നിയ​റാ​യ ല​വ് കു​മാ​റാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും സ്വ​ത്ത് ത​ര്‍​ക്ക​വും മൂ​ല​മാ​ണ് താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​രി​ഹ​ന്ത് വി​ഹാ​ര്‍ പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് കാ​ങ്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ത്യേ​ന്ദ്ര ഭ​ണ്ഡാ​രി പ​റ​ഞ്ഞു.

ല​വ് കു​മാ​ര്‍ ത​ന്‍റെ മു​റി​യി​ലെ ഹീ​റ്റ​റി​ല്‍ ക​ല്‍​ക്ക​രി ക​ത്തി​ച്ച് പു​ക സൃ​ഷ്ടി​ച്ച ശേ​ഷം അ​ക​ത്ത് ക​യ​റി മു​റി പൂ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ഇ​തി​നു​മു​മ്പ്, കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് ശ്വ​സി​ച്ച് ജീവനൊടുക്കുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​വ് കു​മാ​ര്‍ ഭാ​ര്യ​യ്ക്ക് വാ​ട്‌​സാ​പ്പി​ല്‍ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഓ​ഹ​രി വി​പ​ണി​യി​ലെ ന​ഷ്ട​ത്തി​ല്‍ ഇ​യാ​ള്‍ വ​ള​രെ​യ​ധി​കം ദുഃ​ഖി​ത​നാ​യി​രു​ന്നു. മാ​ത്ര​മ​ല്ല സ്ഥി​രം മ​ദ്യ​പാ​നി​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യും കു​ട്ടി​ക​ളും താ​മ​സം മാ​റി​യി​രു​ന്നു.