2015 ൽ ഒരു എൻ‌ബി‌എഫ്‌സി ഫയൽ ചെയ്ത 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ തെളിവുകൾ. ഫണ്ട് വകമാറ്റി ചെലവഴിച്ചതായി മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ‌ഒ‌ഡബ്ല്യു) തെളിവുകൾ കണ്ടെത്തിയതായി ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

വ്യവസായി ദീപക് കോത്താരിയുടെ എൻ‌ബി‌എഫ്‌സിയിൽ നിന്ന് ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി കടമെടുത്ത ഫണ്ട് വഴിതിരിച്ചുവിട്ടതായും അനുബന്ധ കമ്പനികൾ വഴി തട്ടിപ്പ് നടത്തിയതായും പ്രാഥമിക അന്വേഷണത്തിലും രേഖപ്പെടുത്തിയ മൊഴികളിലും സൂചനയുണ്ടെന്ന് ഇ‌ഒ‌ഡബ്ല്യു ഉദ്യോഗസ്ഥർ പറഞ്ഞു. പണത്തിന്റെ കൃത്യമായ വഴിയും ഉപയോഗവും കണ്ടെത്തുന്നതിന് ഇ‌ഒ‌ഡബ്ല്യു ഇപ്പോൾ ഒരു മൂന്നാം കക്ഷി കൺസൾട്ടന്റ് വഴി ഫോറൻസിക് ഓഡിറ്റ് നടത്താൻ ഒരുങ്ങുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.