അവസാന ദിവസങ്ങളിലൂടെ കടന്ന് പോകുകയാണ് ബിഗ് ബോസ് മലയാളം സീസൺ 7. ഫൈനൽ വിജയിയെ അറിയാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പ്രകടനങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ ഒന്നും രണ്ടും പേർ വീതം ഓരോ ആഴ്ചയിലും എവിക്ട് ആയി അവസാനം 7 പേരിൽ എത്തിയിരിക്കുകയാണ്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.

ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ റീയൂണിയൻ നടന്നു കൊണ്ടിരിക്കുകയാണ്. പുറത്തു പോയ മത്സരാർത്ഥികളെല്ലാം ഇപ്പോൾ വീട്ടിലേക്ക് എത്തുന്നുണ്ട്. ഒനീലും ലക്ഷ്മിയും ബിന്നിയും രേണു സുധിയും ആര്യനും സാബുമോനും ഇന്ന് വീട്ടിലേക്കെത്തി. വലിയ ആവേശത്തോടെയാണ് മത്സരാർത്ഥികൾ എല്ലാവരെയും വരവേറ്റത്.