ഭാര്യ ഉഷ വാന്‍സിന്റെ മതത്തെക്കുറിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. തന്റെ ഭാര്യ ക്രിസ്ത്യാനിയല്ല, ഹിന്ദുവാണെന്നും മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപിക്കപ്പെടുന്നതുപോലെ, താന്‍ ഒരിക്കലും അവരുടെ മതത്തെ പരസ്യമായി അവഹേളിച്ചിട്ടില്ലെന്നും വാന്‍സ് പറഞ്ഞു.
തന്റെ വിമർശകർ “വെറുപ്പും” “ക്രിസ്ത്യൻ വിരുദ്ധ മുൻവിധിയും” പ്രചരിപ്പിക്കുന്നുവെന്ന് വാൻസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു. “എന്റെ ഭാര്യയുടെ മതത്തെക്കുറിച്ച് ആരോ വളരെ വെറുപ്പുളവാക്കുന്ന ഒരു അഭിപ്രായം പറഞ്ഞു, ഇത് ആദ്യമായല്ല” എന്ന് അദ്ദേഹം എഴുതി.



