സൈന്യങ്ങൾ തമ്മിലുള്ള വിപുലീകൃത വെടിനിർത്തൽ കരാറിൽ ഒപ്പുവച്ച് തായ്‌ലൻഡിലെയും കംബോഡിയയിലെയും നേതാക്കൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭരണകൂടം ശരാശരി പ്രതിമാസം ഒന്ന് എന്ന കണക്കിൽ വെറും എട്ട് മാസത്തിനുള്ളിൽ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളിൽ ഒന്നാണിതെന്ന് ട്രംപ് പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട ഒരു സംഘർഷം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . ഇത് വളരെ വേഗത്തിൽ പരിഹരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “എനിക്ക് ഇരുവരെയും അറിയാം. ഫീൽഡ് മാർഷലും പാകിസ്ഥാൻ പ്രധാനമന്ത്രിയും വളരെ നല്ല ആളുകളാണ്. ഇത് വളരെ വേഗം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.



