പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലോക: ചാപ്റ്റർ 1 – ചന്ദ്ര ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ  ജിയോ ഹോട്ട് സ്റ്റാറിലൂടെ ഒക്ടോബർ 31നാണ് ചിത്രം എത്തുന്നത്. ബോക്സ് ഓഫീസ് റെക്കോർഡുകളിൽ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു ലോക. 

മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും ലോക സ്വന്തമാക്കിയിരുന്നു. 300 കോടിയാണ് ചിത്രം നേടിയത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം  നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.