തമിഴകത്തിന്റെ മുൻനിര സൂപ്പർ താരമാണ് അജിത്ത്. ഒരുകാലത്ത് രജനികാന്ത് സിനിമകൾക്ക് എത്രത്തോളം ആവേശമാണോ സിനിമാസ്വാദകർക്ക് ഉണ്ടായിരിക്കുക, അത്രത്തോളം തന്നെ ആവേശം തല എന്ന് വിളിക്കുന്ന അജിത്ത് ചിത്രങ്ങൾക്കും ലഭിച്ചിരുന്നു. അജിത്തിനും ഭാര്യ ശാലിനിയ്ക്കും തമിഴിലും മലയാളത്തിനും വലിയ രീതിയിലുള്ള ആരാധകരാണുള്ളത്.
അജിത്തും ശാലിനിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള അജിത്തിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശാലിനിക്കും മകൻ ആദ്വിക്കിനുമൊപ്പം പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് അജിത്.



