സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടുകയായിരുന്നു.  ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 92,120 രൂപയായി. ഇന്നലെ ഒരു പവന് വൈകുന്നേരം 91,200 രൂപയായിരുന്നു വില. ഗ്രാമിന് 11,515 രൂപയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.