ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനായി യുഎസ് നിയമസഭാംഗങ്ങൾ സ്വീകരിച്ച മുൻകൈയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ(Shashi Tharoor). “യുഎസ് കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ച ഈ നടപടി കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യൻ പ്രവാസികളുടെ നിശബ്ദതയെ ഞാൻ ചോദ്യം ചെയ്തപ്പോൾ, അത്തരമൊരു നിലപാട് സ്വീകരിക്കാൻ അവർ അവരുടെ രാഷ്ട്രീയ പ്രതിനിധികളെ സമ്മർദ്ദത്തിലാക്കുന്നില്ലെന്ന് കാണിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം,” അദ്ദേഹം പറഞ്ഞു.

“പ്രവാസികളിൽ നിന്നുള്ള സമ്മർദ്ദത്തോടെയോ അല്ലാതെയോ സ്വാധീനമുള്ള അമേരിക്കൻ രാഷ്ട്രീയക്കാർക്ക് തുറന്നു സംസാരിക്കാൻ കഴിയുമെങ്കിൽ, അത് തീർച്ചയായും യുഎസ് നയത്തെ ബാധിക്കും” എന്ന് ശശി തരൂർ കൂട്ടിച്ചേർത്തു. “രസകരമെന്നു പറയട്ടെ, ഈ കത്തിൽ ഒപ്പിട്ട പത്ത് പേരിൽ അഞ്ച് പേരെ ഈ വർഷം വാഷിംഗ്ടണിൽ ഞങ്ങളുടെ ബഹുകക്ഷി പ്രതിനിധി സംഘം കണ്ടുമുട്ടി” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.