ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് അങ്ങനെ ചെയ്തില്ലെങ്കിൽ യുഎസ് വേഗത്തിലുള്ളതും ഒരുപക്ഷേ അക്രമാസക്തവുമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മില്ലിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

മധ്യസ്ഥർ വഴിയാണ് താൻ ഹമാസിന് സന്ദേശം നൽകിയതെന്ന് ട്രംപ് പറഞ്ഞു . “അവർ (ഹമാസ്) ആയുധം താഴെയിടും. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ ആയുധം താഴെയിടാൻ നിർബന്ധിക്കും, അത് പെട്ടെന്ന് സംഭവിക്കും, ഒരുപക്ഷേ അക്രമാസക്തമായി, പക്ഷേ അവർ ആയുധം താഴെയിടും” എന്ന് അദ്ദേഹം പറഞ്ഞു.