ചന്ദ്രനിലും ചൊവ്വയിലും മനുഷ്യൻ സ്ഥിരമായി താമസിക്കുക എന്ന ഇലോണ്‍ മസ്‌കിൻ്റെ സ്വപ്‌നം പൂവണിയുന്നു. സ്റ്റാർഷിപ്പ് രണ്ടാം പതിപ്പിന്റെ പതിനൊന്നാം വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. റോക്കറ്റിന്റെ പതിനൊന്നാമത്തെയും അവസാനത്തെയും പരീക്ഷണ ദൗത്യമാണിത്. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ആ പറക്കൽ അതിന്റെ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിച്ചു.
ടെക്സസിലെ സ്റ്റാർബേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ദൗത്യത്തിന്റെ സൂപ്പർ ഹെവി ബൂസ്റ്റർ വിക്ഷേപണത്തിന് വെറും 10 മിനിറ്റിനുശേഷം മെക്സിക്കോ ഉൾക്കടലിൽ സുരക്ഷിതമായി ഇറങ്ങി. അതേസമയം, സ്റ്റാർഷിപ്പ് ഡമ്മി സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്ക് നിർണായകമായ എഞ്ചിൻ പുനരാരംഭിക്കൽ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.